FLASH NEWS

കൊൽക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകം : മുൻ പ്രിൻസിപ്പലിനെ പുറത്താക്കി ഐ.എം.എ

WEB TEAM
August 29,2024 09:24 AM IST

ന്യൂഡെൽഹി :  യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം റദ്ധാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഐ.എം.എ കൊൽക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് ഘോഷിന്, സഹാനുഭൂതിയോടെ വിഷയം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഐഎംഎ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. തന്റെ പ്രവൃത്തികളാൽ  ‍ഡോ.സന്ദീപ് ഘോഷ് തൊഴിലിന് അപകീർത്തി വരുത്തിയെന്നും അതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ അച്ചടക്ക സമിതി തീരുമാനിച്ചെന്നും വിശദീകരിക്കുന്ന കുറിപ്പിൽ,ബംഗാളിലെ ഡോക്ടർമാരുടെ ആരോപണങ്ങളും പരാമർശിച്ചിട്ടുണ്ട്. വനിതാ ഡോക്ടർ കൊല്ലപ്പെട്ട വിഷയത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ കൽക്കട്ട നാഷനൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ പ്രിൻസിപ്പലായി ഇദ്ദേഹത്തെ സർക്കാർ നിയമിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്ന. 

 

 

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകുന്നതിലുള്ള വീഴ്ചയുൾപ്പടെ ഘോഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ഇതിന് പുറമെ ആർ.ജി.കർ ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി അഴിമതിയാരോപണങ്ങളും ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച്ച സന്ദീപ് ഘോഷിന്റെ നുണ പരിശോധന നടത്തുകയും കൊൽക്കത്തയിലെ ഘോഷിന്റെ വീട്ടിൽ 11 മണിക്കൂറോളം സിബിഐ പരിശോധന നടത്തുകയും തെളിവുകൾ കണ്ടെത്തുകയുമെല്ലാം ചെയ്തിരുന്നു. 90 മണിക്കൂറോളമാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തത്

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.